Friday, September 24, 2010

പ്രണയം

ഭൂമി നെറ്റിയില്‍ ചുംബിച്ചപ്പോഴാണ്
നിന്നെ കുറിചോര്‍ത്തത്

മുഖമക്കന കണ്ണീരില്‍ കുതിര്‍ന്നത്‌
രാവിന്‍ നിശബ്ദതയില്‍
നിന്റെ നാമങ്ങള്‍ എനിക്ക് കൂട്ടായത്
നിന്റെ മൊഴികള്‍ കണ്ണിലേക്കു
പ്രണയമായ് ഒഴുകിയത്
അദൃശ്യമായ നിന്റെ കൈകളിലേക്ക്
ഞാന്‍ പടര്‍ന്നു കയറിയത്
പിന്നെ എനിക്ക് നീ സ്വന്തമായത്.

3 comments:

  1. മനസിനെ ചുംബിക്കുന്ന വാക്കുകളുടെ വന്‍കര...

    ReplyDelete
  2. idu anubavamaano..?
    ado manassil toniya vaakukalaano..?

    ReplyDelete