Wednesday, December 29, 2010

ഷാഹിന ചിരിക്കുന്നു !

ഈ വെളിച്ചത്തിലും
ആരെയൊക്കെയോ നിങ്ങള്‍
ഭയപെട്ടിരുന്നു.
ഇന്നലെയും ഒരു ഭീതിയുടെ
അലര്‍ച്ച കേട്ടിരുന്നു.
വിറങ്ങലിച്ചു നിന്നിരുന്ന
ഇരുട്ടില്‍ ഭീതിയുടെ അലര്‍ച്ച !
നീതിയോ, അനീതിയോ !
ആരുടെ കഴുത്തിലാണ്
കയര്‍ കുരുങ്ങിയിട്ടുണ്ടാവുക !
ഉറക്കത്തില്‍ എന്ന പോലെ
എല്ലാവരും കണ്ണടച്ചപ്പോള്‍
നിങ്ങളിലേക്ക് എത്താന്‍ ഞാന്‍
വെട്ടിയ വഴികള്‍
മാത്രം ദൃക്സാക്ഷി..
എന്നീട്ടും തീവ്രവാദിയെന്ന് എന്നെ
വിളി കേള്‍പ്പിക്കുന്നത്
അതെ വഴികള്‍ തന്നെയാണ് !


7 comments:

  1. നന്നായിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  2. ഇത് വായിച്ചപ്പോൾ കവിത നന്നായി എന്നു പറയാൻ വേണ്ടി ലേബൽ നോക്കിയപ്പോൾ ഉമ്മു ഫിദ എന്ന് അതൊന്ന് മാറ്റി കൊടുക്കുമല്ലൊ അല്ലെ...

    ReplyDelete
  3. എന്നീട്ടും തീവ്രവാദിയെന്ന് എന്നെ
    വിളി കേള്‍പ്പിക്കുന്നത്
    അതെ വഴികള്‍ തന്നെയാണ് !


    നന്നായിരിക്കുന്നു ഉമ്മുഫിദ :)

    ReplyDelete
  4. ആദ്യം പറയേണ്ടതിനെ അവസാനത്തേക്ക് മാറ്റി വെക്കുകയും അവസാനമാകുമ്പോള്‍ ആദ്യത്തേതിനെ മറന്നു പോവുകയും ചെയ്യുന്ന ഒരു വല്ലാത്ത രോഗം ബാധിച്ചവരാണ് നമ്മള്‍ മലയാളികള്‍.

    ഈയിടെയായി അത് ഒരു തരം മാനസിക അടിമത്തത്തിന്‍റെ ഭാവമായി രൂപാന്തരം പ്രാപിച്ചി...രിക്കുന്നു, ഇനി അഥവാ ആരെങ്കിലും അതില്‍ വ്യത്യസ്തമായി പ്രതികരിച്ചാല്‍ അതിനി നോവില്‍ നിന്നുയരുന്ന ഒരു തേങ്ങലായി മനുഷ്യന്‍റെ സ്വാഭാവിക ശബ്ദം ആയാലും, വിസമ്മതത്തിന്റെ ഒരു തല വെട്ടിക്കല്‍ തന്നെ ആവട്ടെ, അതും ധിക്കാരമായി ഗണിക്കപ്പെടുന്ന ഒരു ബോധം വളര്‍ന്നിരിക്കുന്നു.

    ഇവിടെ, രൌദ്രം, കലഹം, കലാപം എല്ലാം ഒറ്റപ്പെടലിന് വേഗത കൂട്ടുന്നു.എങ്കിലും, ഏറ്റു വിളിക്കാന്‍ ഒരു ന്യൂനപക്ഷം തയ്യാറെടുപ്പ് തുടങ്ങിയിരിക്കുന്നു...
    എന്നത് അല്പം ആശ്വാസത്തോടെ സ്മരിക്കട്ടെ..!

    ReplyDelete
  5. ആരുമില്ലേ ഈ ഇരുട്ടില്‍
    ഒരു തിരി കത്തിക്കാന്‍ എന്ന്
    പിറുപിറുത്തു
    തിരിയുമായി വന്നാല്‍....!
    ___________
    ചെറുവാടി
    ഉമ്മുഅമ്മാർ
    ഹംസ
    ex-pravasini
    My Dreams
    Greeshma
    നാമൂസ്

    അഭിപ്രായങ്ങള്‍ക്ക് എല്ലാവര്ക്കും നന്ദി..
    -ഉമ്മുഫിദ-

    ReplyDelete