Friday, October 15, 2010

പ്രകൃതി

ഒഴുകിയ വഴികള്‍ മറന്നൊരു പുഴയും
പുഴയോരത്തൊരു കുടവും
ദാഹിച്ചു വലഞ്ഞു പരസ്പരം മിണ്ടാതെ!
അവര്‍ അറിഞ്ഞില്ല, എന്റെ പര്‍ണ്ണശാല
ഞാനെന്നേ ശീതീകരിച്ചിരിക്കുന്നു.
എന്റെ തപസ്സിനു ആശ്രമകന്യക ഇനിയെന്തിന് !
ഫ്രിഡ്ജില്‍ കോളയും, പെപ്സിയും
ഉറവയായുണ്ട്.
എനിക്ക് ദാഹമില്ല,
കാഴ്ചകളില്‍ നോവുകളില്ല.
മരവിച്ച ഹൃദയം കോളയോടൊപ്പം
ഫ്രിട്ജിലുണ്ട്.
പ്രകൃതിയെ വിട്ടു അവര്‍ പരസ്പരം
പ്രണയത്തിനു വിലപേശുകയാണ്.
ഈ അസമയത്ത് പര്‍ണ്ണശാലയ്ക്കു പുറത്തു
കരയുന്നത് ആരാണ് !

20 comments:

  1. "ഒഴുകിയ വഴികള്‍ മറന്നു പോയൊരു പുഴയും
    പുഴയോരത്തൊരു ഒരു കുടവും
    ദാഹിച്ചു വലഞ്ഞു പരസ്പരം മിണ്ടാതെ'

    നല്ലൊരു പ്രയോഗത്തിലൂടെ ആരംഭിക്കുന്ന,കുറഞ്ഞ വരികള്കൊണ്ട്
    പ്രകൃതിയുടെ ഇന്നത്തെ ദുരാവസ്ഥ. ബോധത്തോടെ നാം നോക്കിക്കാ നേണ്ടതിലേക്ക് വായനക്കാരനെ ഉണര്‍ത്തുന്ന ഒരു മിനി.

    "പ്രകൃതിയെ വിട്ടു അവര്‍ പരസ്പരം
    പ്രണയത്തിനു വിലപേശുകയാണ്.
    ഈ അസമയത്ത് പര്‍ണശാലക്ക് പുറത്തു
    കരയുന്നത് ആരാണ് !'

    പ്രകൃതിയെ നമുക്കാര്‍ക്കും വേണ്ടാതായിരിക്കുന്നു.
    അതിന്റെ ദീനരോദനം ആര് കേള്‍ക്കാന്‍?

    വരികള്‍ അര്‍ത്ഥ സമ്പുഷ്ടം.
    കുറച്ചു വിപുല മാക്കാമായിരുന്നു.
    എഴുതുക, ഏറെ.

    ഭാവുകങ്ങളോടെ
    --- ഫാരിസ്‌

    ReplyDelete
  2. ജലം നമ്മുടെ ജീവനാണ്.
    ഈ ഭൂമിയില്‍ തളിരിടുന്ന ഓരോ പുല്‍നാമ്പിനു പോലും !
    മരങ്ങള്‍, നദികള്‍, പക്ഷികള്‍,
    പ്രകൃതിയുടെ സംഗീത ഉപകരണങ്ങള്‍
    നശിപ്പിച്ചു നമ്മള്‍ കോളകളില്‍ നനഞ്ഞു
    റിയാലിറ്റി യുഗത്തില്‍ !
    ജലം പ്രകൃതിയുടെ ആത്മാവ്
    വന്നിടത്തേക്കു തിരിച്ചു പോകുന്ന
    കാഴ്ചകളില്‍ ഒരു നൊമ്പരം,
    അത്രമാത്രം !

    ReplyDelete
  3. മരവിച്ച ഹൃദയം കോളയോടൊപ്പം
    ഫ്രിട്ജിലുണ്ട്.

    ഇരുപതു വര്‍ഷത്തിനുള്ളില്‍ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടാകാന്‍ പോകുന്നത് ജലത്തിന് വേണ്ടിയാണെന്ന് ADBയുടെ പുതിയ പഠനറിപ്പോര്‍ട്ട്‌..!!
    എല്ലാവര്ക്കും ബോധം ഉദിക്കട്ടെ.

    ReplyDelete
  4. ippozhe thudangiyallo yudham...Eg:mullaperiyaar
    nannayirikkunnu varikal..

    ReplyDelete
  5. നന്നായിരിക്കുന്നു ഫിദാ...
    ഫിദാ ഹോഗയേ ഹം.....(ചുമ്മാ.[:)])

    ReplyDelete
  6. ജലത്തിനു വേണ്ടി-പ്രകൃതിക്കുവേണ്ടിയുള്ള ഈ വരികള്‍ നന്നായിരിക്കുന്നു.

    ReplyDelete
  7. എല്ലാം, എല്ലാവരും കള്ളികൾക്കകത്ത് തളച്ചിടപ്പെടുമ്പോൾ പുറത്തെ കരച്ചിലും (ചിരിപോലും) നമ്മളാരും അറിയാതെപോകുന്നു.

    ReplyDelete
  8. നല്ല ആശയം ,നല്ല ഭാഷ ,നല്ല കവിത ...

    ReplyDelete
  9. തുടക്കത്തിലെ വരികള്‍ ഒരുപാടിഷ്ടമായി.
    നല്ല കവിത

    ReplyDelete
  10. വളരെ ഇഷ്ടപ്പെട്ടു.

    പർണശാ‍ലയ്ക്കു പുറത്ത് കണ്ണീർ തൂവുന്ന ഗൌതമനെയും.

    ആശംസകൾ!

    ReplyDelete
  11. nice lines..congras...

    ReplyDelete
  12. കുടവും പുഴയുമാണോ ..
    പുറത്ത്‌ കരഞ്ഞത്‌..

    ഹാ.. എനിക്കറിയില്ല..

    ReplyDelete
  13. ഇവിടെ അഭിപ്രായം പറയാൻ ആഗ്രഹമില്ലഞ്ഞിട്ടല്ല .. പക്ഷെ പറയില്ല കാരണം മനസിലായിക്കാണും എന്നു വിചാരിക്കട്ടെ...

    ReplyDelete
  14. വറ്റി വരണ്ട പുഴയാണെങ്കിലും കാല്‍പനികത കര കവിഞ്ഞൊഴുകിയിരിക്കുന്നു. നന്നായി..

    ReplyDelete
  15. നല്ല ചിന്തകള്‍ പകരുന്ന കവിതയ്ക്ക് അഭിനന്ദനം.
    (ഫ്രിഡ്ജ് എന്നത് ഒരു ബ്രാന്‍ഡ്‌ സൂചനയാണ്. Refrigerator ആയിരിക്കും കൂടുതല്‍ യോജിക്കുക എന്ന് തോന്നുന്നു.)

    ReplyDelete
  16. വിലാപം കേള്‍ക്കുനവര്‍ നിസ്സഹായരാണ് ...പ്രകൃതി പിന്നെയും കരഞ്ഞു കൊണ്ടിരിക്കുന്നു
    നന്നായിടുണ്ട്

    ReplyDelete
  17. ഈ അസമയത്ത് പര്‍ണ്ണശാലയ്ക്കു പുറത്തു
    കരയുന്നത് ആരാണ് !


    നന്നായിരിക്കണു

    ReplyDelete