Sunday, January 2, 2011

ജീവിതം

തിരഞ്ഞു തിരഞ്ഞ്
എന്താണ് തിരയുന്നതെന്ന്
മറന്നു പോകും.
തിരിഞ്ഞും മറിഞ്ഞും
മേലോട്ടും കീഴോട്ടും
നോക്കും.
കണ്ണില്‍പ്പെട്ടാലും
തിരഞ്ഞു കൊണ്ടിരിക്കും.
എന്താണ് തിരയുന്നതെന്ന്
ഒരു നിമിഷം
ഓര്‍മയിലേക്ക് തിരിച്ചു
നടക്കും.
നടക്കുന്നിതിനിടയില്‍
കണ്ടു മറന്നെന്ന പോലെ
ചിരിച്ചു നില്‍ക്കും.
എന്റെ പ്രണയമേ,
നിന്നെയന്വേഷിച്ചു നടന്നു
നടന്ന് കിതച്ചു
തീര്‍ന്നുവല്ലോ എന്ന് സങ്കടപെടും !

6 comments:

  1. വായിച്ചു വായിച്ചു
    എന്താണ് വായിച്ചതെന്ന്
    മറന്നു പോയി

    ReplyDelete
  2. MyDreams
    സുജിത്
    ~ex-pravasini*
    കാര്‍ന്നോര്,
    ഇവിടെ എത്തിയതിനും, വായിച്ചതിനും നന്ദി.

    ഉമ്മുഫിദ

    ReplyDelete
  3. അതങ്ങനെയേ വരൂ..
    തിരിച്ചറിയാന്‍ കഴിയാത്തത്-
    അല്ലെങ്കില്‍ ഏറെ വൈകുന്നത്..

    ReplyDelete