Tuesday, January 4, 2011

പ്രതിരോധം

കുടിയിറക്കപെടുന്ന
ഓരോന്നിലും
ഫലസ്തീന്‍* ഉണ്ട്

കവര്‍ന്നെടുക്കുന്ന
ഓരോന്നിലും
ആരുടെയോ
അധിനിവേശമുണ്ട്.

ഒന്നുമില്ലാത്തവന്റെ
പ്രതിരോധത്തിലേക്ക്
കല്ലുകള്‍ കടന്നു
വരുന്നത്
അപ്പോഴാണോ ?

ഓരോ കല്ലുകളിലും
ഓരോ സമൂഹത്തിന്റെ
പ്രധിരോധമുണ്ടായിരിക്കുമോ ?

ഞാന്‍
ഫലസ്തീനിലെ കുട്ടിയുടെ
കയ്യില്‍ കണ്ട കല്ല്‌ പോലൊന്ന്
ഓരോരുത്തരിലും ഉണ്ടെന്നു
തോന്നുന്നൂ.
______________________

*ജന്മനാട്ടില്‍ കുടിയിറക്കപെടുന്ന ജനത

14 comments:

  1. ഓരോ അധിനിവേശത്തിലും
    അധികാരത്തിന്റെ ചിന്നങ്ങള്‍
    ചിറക്ക് വിടര്‍ത്തി പറക്കാറുണ്ട് .

    ReplyDelete
  2. അതെ ഉണ്ടെന്ന് തോന്നുന്നു ഉമ്മു ഫിദ,,
    വായിച്ചു, ഇത്രയൊക്കെയേ അറിയൂ..

    ReplyDelete
  3. കവിതയില്‍ വേദനയുടെ നനവുണ്ട്
    നല്ല വരികള്‍

    ReplyDelete
  4. nannayi paranjirikkunnu.enteVISUDHA YUDHAM enna kathayil aa prathirodhathe patti parayan shramichittund.chitravum nannayirikkunnu

    ReplyDelete
  5. കവിതയ്ക്ക് പറ്റിയ ചിത്രം.
    ഗൂഗിള്‍? അതോ സ്വന്തം??

    കവിത നന്നായി, അവസാന വരികള്‍ ഒന്ന് കൂടി..

    ആശംസകള്‍

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ശക്തമായ കവിത ..,, അധിനിവേശതോടുള്ള എതിര്‍പ്പ് ശക്തമായി വ്യക്തമായി നിഴലിക്കുന്നു

    ReplyDelete
  8. മനുഷ്യരുടെ ഭഗദേയത്വം സേഛാധികാരംകൊണ്ട് നിയന്ത്രിക്കുന്ന അധിനിവേഷപ്പിശാചുക്കള്‍ തുലയട്ടെ!

    കവിതയില്‍ നോവും നെരിപ്പോടിയുമുണ്ട്

    അഭിനന്ദനങള്‍!

    ReplyDelete
  9. aneethi...adhinivesham...adhikaaram...

    ReplyDelete
  10. ഓരോ കല്ലുകളിലും
    ഓരോ സമൂഹത്തിന്റെ
    പ്രധിരോധമുണ്ടായിരിക്കുമോ ?

    ReplyDelete
  11. കുടിയിറക്കപെടുന്ന
    ഓരോന്നിലും
    ഫലസ്തീന്‍ ഉണ്ട്


    വ്യക്തം, ശക്തം കവിത!

    ReplyDelete
  12. My Dreams,
    ~ex-pravasini*,
    സാബിബാവ,
    സുലേഖ,
    നിശാസുരഭി,
    അനീസ,
    മുഹമ്മദ്കുഞ്ഞി വണ്ടൂര്‍,
    സുജിത് കയ്യൂര്‍»
    ¦മുഖ്‌താര്‍¦
    ശ്രദ്ധേയന്‍

    വായിച്ചതിനും, അഭിപ്രായങ്ങള്‍ക്കും നന്ദി

    ReplyDelete
  13. "ഫലസ്തീനിലെ കുട്ടിയുടെ
    കയ്യില്‍ കണ്ട കല്ല്‌ പോലൊന്ന്
    ഓരോരുത്തരിലും ഉണ്ടെന്നു
    തോന്നുന്നൂ"
    എന്റെ കയ്യില്‍ കല്ല്‌ ഇല്ല പക്ഷെ; കണ്ണിലും നാവിലും മനസ്സിലും പേനക്കുള്ളിലും ആ കല്ലുകള്‍ ഉണ്ട്
    നല്ല ചിന്ത
    ഭാവുകങ്ങള്‍

    ReplyDelete