
പുഴയോരത്തൊരു കുടവും
ദാഹിച്ചു വലഞ്ഞു പരസ്പരം മിണ്ടാതെ!
അവര്‍ അറിഞ്ഞില്ല, എന്റെ പര്‍ണ്ണശാല
ഞാനെന്നേ ശീതീകരിച്ചിരിക്കുന്നു.
എന്റെ തപസ്സിനു ആശ്രമകന്യക ഇനിയെന്തിന് !
ഫ്രിഡ്ജില്‍ കോളയും, പെപ്സിയും
ഉറവയായുണ്ട്.
എനിക്ക് ദാഹമില്ല,
കാഴ്ചകളില്‍ നോവുകളില്ല.
മരവിച്ച ഹൃദയം കോളയോടൊപ്പം
ഫ്രിട്ജിലുണ്ട്.
പ്രകൃതിയെ വിട്ടു അവര്‍ പരസ്പരം
പ്രണയത്തിനു വിലപേശുകയാണ്.
ഈ അസമയത്ത് പര്‍ണ്ണശാലയ്ക്കു പുറത്തു
കരയുന്നത് ആരാണ് !