
ഓരോന്നിലും
ഫലസ്തീന്* ഉണ്ട്
കവര്‍ന്നെടുക്കുന്ന
ഓരോന്നിലും
ആരുടെയോ
അധിനിവേശമുണ്ട്.
ഒന്നുമില്ലാത്തവന്റെ
പ്രതിരോധത്തിലേക്ക്
കല്ലുകള്‍ കടന്നു
വരുന്നത്
അപ്പോഴാണോ ?
ഓരോ കല്ലുകളിലും
ഓരോ സമൂഹത്തിന്റെ
പ്രധിരോധമുണ്ടായിരിക്കുമോ ?
ഞാന്‍
ഫലസ്തീനിലെ കുട്ടിയുടെ
കയ്യില്‍ കണ്ട കല്ല് പോലൊന്ന്
ഓരോരുത്തരിലും ഉണ്ടെന്നു
തോന്നുന്നൂ.
______________________
*ജന്മനാട്ടില് കുടിയിറക്കപെടുന്ന ജനത