പൂക്കള്‍ പേറിയ ദാവണിയുടുത്ത പൂമ്പാറ്റ
എന്നെ തടവിലിട്ട
നഗരത്തിന്റെ തടവറയിലേക്ക്
കൊലുസിന്റെ താളമിട്ടു വരുന്നവള്‍.
മോഹിപ്പിക്കല്ലേ പെണ്ണെ
എന്ന് മനസ് മന്ത്രിക്കും !
നിന്റെ പച്ചപ്പിലാണെന്റെ സ്വപ്നങ്ങള്‍ തുന്നുന്നത്
എന്ന് കേള്‍ക്കുമ്പോള്‍ അവള് ചിരിച്ചു
പെയ്യും, നനഞ്ഞൊഴുകും.
ഇന്നവള്‍ മൂകയാണ്,
എല്ലാം നഷ്ടപ്പെട്ട്, പ്രജ്ഞാശൂന്യയായി
ജഡമായി ,
ചൂത് കളിച്ചവര്‍ പകരം വെച്ചത്
അവളെയായിരുന്നു.
...
ഇനി വാന്‍ ഗോഗ് വരില്ല നിനക്ക്
പൂക്കള്‍ തുന്നാന്‍
നിറങ്ങള്‍ നിന്നെ പുല്കില്ല
എങ്കിലും പൂമ്പാറ്റകള്‍ മുറിവേറ്റ ചിറകുകളുമായി
നിന്നെയന്വേഷിക്കും
ഒരു വട്ടം കാണുന്നതിനു മുമ്പേ അവര്‍
നിന്നെ ശവക്കച്ച പുതപ്പിച്ചുവല്ലോ
നിന്നെ വിവസ്ത്രരാക്കിയവരോട്
അരുതെന്നു പറയാന്‍ ആരുമില്ലാതെ പോയതെന്തേ ?