Sunday, December 12, 2010

ബാഗ്ദാദ്

ബാഗ്ദാദിന്റെ തെരുവിലെ
കിതപ്പില്‍
ഒരു ജീവിതം ചാവേറെന്നു
പറഞ്ഞു പൊട്ടിത്തെറിച്ചു.
ഇത് നിങ്ങളുടെതാണോ
അതോ, ഇതോ നിങ്ങളുടേത്
എന്ന് തെരുവ് വിതുമ്പി,
കുട്ടികളുടെ രൂപങ്ങള്‍
ചില്ല് കഷ്ണങ്ങള്‍ പോലെ
അടുക്കി വെച്ചു.
ആരാണ്, എന്തിനാണ് എന്ന
ചോദ്യം കേള്‍ക്കാതെ
വീണ്ടും പ്രഭാതങ്ങള്‍.
ബാഗ്ദാദിന്റെ തെരുവ്
കണ്ണ് നനക്കുന്നു ...

10 comments:

  1. ((( േഠ))))
    തേങ്ങ ഉടച്ചതല്ല ..
    ഇതുവായിച്ചപ്പോ ബാഗ്ദാദിലെ പൊട്ടിത്തെറി ഓര്‍ത്തതാ ...
    കൊന്നും കൊലവിളിച്ചും അവര്‍ പൊട്ടിച്ചിതറി ഒടുങ്ങുന്നു...
    നാം ആഘോഷങ്ങളില്‍ മുഴുകുന്നു...

    ReplyDelete
  2. ബാഗ്ദാദിന്റെ തെരുവു കണ്ണു നനയ്ക്കുന്നു
    തെരുവോരങ്ങളില്‍ കബന്ധങ്ങള്‍ കുമിയുന്നു
    അരുവികള്‍ക്കും നിരപരാധികളുടെ രക്തത്തിന്റെ നിറം

    ഉണര്‍ന്നിരുന്നു മറ്റുള്ളവരെ ഉണര്‍ത്തുന്ന വരികള്‍
    'ചാവേറെ'ന്നു തിരുത്തുക

    ReplyDelete
  3. ഉമ്മുഫിദാ.. ചോദ്യം മണ്ടത്തരമാണേല്‍ ക്ഷമിക്കുക. കവിത ആസ്വാദനം കുറവാണ്.
    ഈ വരികള്‍ എനിക്ക് മനസ്സിലാകുന്നില്ല.
    "കുട്ടികളുടെ രൂപങ്ങള്‍
    ചില്ല് കഷ്ണങ്ങള്‍ പോലെ
    അടുക്കി വെച്ചു"

    ReplyDelete
  4. കവിത വായിച്ചു... ...
    ഇസ്മായിജിടെ തേങ്ങയുടെ ശബ്ദവും കേട്ടു...

    ചെറുവാടി പറഞ്ഞതാ എന്‍റെയും കാര്യം ... തലയില്‍ ഒന്നുമില്ല...

    ReplyDelete
  5. നല്ല വരികൾ ഉമ്മു ഫിദാ.. ഇപ്പോഴും അവിടെ ചാവേറുകളായി പലരും ജീവൻ ഒടുക്കുന്നു.. പിഞ്ചുബാല്യങ്ങൾ അവിടെ ചിന്നിചിതറുന്നു... ആരാണെന്നൊ എന്തിനാണെന്നോ തിരിച്ചറിയും മുൻപെ അടുത്ത ജീവനും ചാവേറെന്ന പേരിൽ ...അവിടം ചിന്നിച്ചിതറിയ,.. വാരി കൂട്ടിയ ശവശരീരങ്ങൾക്കൊണ്ട്.. മരവിപ്പിക്കുന്ന കാഴ്ച്ചകൾകൊണ്ട്.. നിറഞ്ഞു നിൽക്കുന്നു.. കാലോചിതം തന്നെ വരികൾ... ഇതു തന്നെയല്ലെ ബാഗ്ദാദ് എന്നെങ്കിലും ഒരു മാറ്റം അതിനായി നമുക്ക് പ്രാർത്ഥിക്കാം..

    ReplyDelete
  6. ഗതികെട്ട ഇറാഖ്.
    അമേരിക്ക ശവപറമ്പാക്കിയ ഇറാഖ്.
    സങ്കടമാണിന്ന് (എനിക്ക്) ഇറാഖ്….
    പാവം ഇറാഖികൾ അവർ പൊട്ടിക്കുകയും പൊട്ടിതെറിക്കുകയും ചെയ്യുമ്പോൾ ഞാൻ പ്രാർഥിക്കുന്നു. അവിടെ സമാധാനം ഉണ്ടാവാൻ.

    ReplyDelete
  7. കവിതയുടെ കാര്യത്തില്‍ ഞാനും ചെരുവാടിയും ഒരുപോലെയെന്നു തോന്നുന്നു.
    : )

    ReplyDelete
  8. നമുക്ക് പ്രാർത്ഥിക്കാം. ഇത് പോലെ ഒരു ബാഗ്ദാദ് ആവര്‍ത്തികാതിരിക്കാന്‍

    ReplyDelete
  9. ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍ മാത്രം അവശേഷിപ്പിക്കുന്ന ബാഗ്ദാദ്.

    ReplyDelete
  10. പൊട്ടിത്തെറികൾ ഒരു തുടർക്കഥയാവുമ്പോൾ,എന്തിനെന്നുപോലും അറിയാതെ പിഞ്ചുകുഞ്ഞുങ്ങളും....!
    ലോകത്തിൽ എല്ലായിടത്തും സമാധാനം പുലരണേ എന്ന പ്രാർത്ഥനയോടെ...

    ReplyDelete