Thursday, December 30, 2010

ഭൂമിക്കു വേണ്ടി....

ഇനിയൊരു ആകാശം വരും.
എല്ലാവരെയും സൂര്യന് കീഴെ
പുണരും.
പുതുവര്‍ഷമെന്നു പറഞ്ഞു
ചില ബഹളങ്ങള്‍ തെരുവ് കടന്നു
പോകും.
ചില പ്രണയങ്ങള്‍ ഓര്‍മകളിലേക്ക്
നടക്കും.
വിപ്ലവങ്ങള്‍ വാര്‍ധക്യത്തില്‍ പെട്ട്
ശ്വാസമടക്കി ആകാശം നോക്കും.
പുതിയ ഭൂമി !
പുതിയ ആകാശം!
തങ്ങള്‍ സ്വപ്നം കണ്ടതല്ലല്ലോ
ഇവയെന്ന് പിറുപിറുക്കും.
പുതുവര്‍ഷത്തിലേക്ക് സ്വഗതമെന്നു
ഒരു ശബ്ദം ഇടറി തെരുവില്‍
കിടക്കും...
അന്നേരം
സൂര്യന്‍ ഉണര്‍ന്നു പറയും
ഈ ഭൂമി, ഈ ആകാശം
എനിക്കായി ബാക്കി വെക്കണം.
നാളേക്ക് വേണ്ടി !

5 comments:

  1. സൂര്യന്‍ ഉണര്‍ന്നു പറയും
    ഈ ഭൂമി, ഈ ആകാശം
    എനിക്കായി ബാക്കി വെക്കണം.
    നാളേക്ക് വേണ്ടി

    കവിത നന്നായി ..

    ReplyDelete
  2. മഞ്ഞു പുതച്ച ഭൂമിക്കു മീതെ
    ഒരു വര്‍ഷത്തെ വിഴുപ്പുകള്‍ കുന്നടിയും...

    ReplyDelete
  3. ഇന്നലെകള്‍ ഇന്നിന്‍റെ കണ്ണാടിയാണ്. ഇന്ന് നാളേക്കുള്ള നീക്കിയിരുപ്പും. നാളെയോ, വരും തലമുറക്കുള്ളതും. ഇന്നുള്ളവര്‍, കേവലം കാവല്‍ക്കാര്‍ മാത്രം.

    ReplyDelete
  4. അപ്പൊ പുതുവർഷം ആശമ്സിക്കുന്നില്ല തെരുവിൽ അല്ലെ അതിന്റെ സ്ഥാനം... നല്ലൊരു നാളേക്കുവേണ്ടി പ്രാർഥിക്കാം..

    ReplyDelete
  5. ഹംസ
    hAnLLaLaTh
    നാമൂസ്
    ~ex-pravasini*
    ഉമ്മുഅമ്മാർ

    ഇവിടെ എത്തിയതിനും, വായിച്ചതിനും നന്ദി.
    എല്ലാവര്ക്കും നല്ല നാളെകള്‍ ആശംസിക്കുന്നു.

    ഉമ്മുഫിദ

    ReplyDelete