
ആ പെണ്‍കുട്ടിയല്ലെ !
ഒരു ഉള്കിടിലവും
എന്നിലില്ലാതെ പോയത് അത് കൊണ്ടാവും !
നിങ്ങളിലും !
എങ്കിലും
ഡല്‍ഹിയിലെ പേരില്ലാ പെണ്‍കുട്ടി
മുന്നിലോ, പിറകിലോ
ഇടത്തോ, വലത്തോ
അതോ ഒരു വേള ഞാന്‍ തന്നെയോ
എന്ന് ശങ്കിച്ച് പോകും
ചില നേരങ്ങളില്‍ !
വിജനമായ പാതകള്‍
ഫണംവിടര്‍ത്തി ചുറ്റി വരിയുന്ന
ഒരു നാഗമായി ഭയപ്പെടുത്തും !
ഒരു സ്വപ്നം പോലെ
ഡല്‍ഹിയിലെ ആ പെണ്‍കുട്ടിയുടെ
കരച്ചില് എന്റെ ശബ്ദമാകും !
ബസ്സുകള്‍ കാണുമ്പോള്‍
ഓര്മ വരും.
ഡല്‍ഹിയിലെ ആ പെണ്‍കുട്ടിയുടെ കരച്ചില് !
എല്ലാ ബസ്സുകളും അതുപോലല്ലോ !
എങ്കിലും സ്വപ്നത്തില്‍
മാംസം തെറിപ്പിച്ചു ഒരു ബസ്
ആര്‍ത്തു ചിരിച്ചു കടന്നു പോകും !
വെറുതെയെന്തിനാ
അതുമിതും ആലോചിച്ച് !
ആ പെണ്‍കുട്ടി ഞാനല്ലല്ലോ
ആ വേദന എന്റെയല്ലല്ലോ !
എങ്കിലും ഭയപ്പെടുത്തുന്നു
വിജനമായ വഴികള്‍ !
നന്നായിട്ടുണ്ട്....ഇടയ്ക്ക് എന്റെ ബ്ലോഗില്‍ വരണം....
ReplyDeleteപച്ച മാംസം കടിച്ചുതിന്ന മനുഷ്യപ്പിശാച്ചുക്കളെയോർത്ത് നമുക്ക് ലജ്ജിക്കാം..
ReplyDeleteനല്ലൊരു ലോകത്തിനായി പ്രാർഥിക്കാം..