ഞാന്‍ അരിഞ്ഞ അവയുടെ
ചിറകുകള്‍
ആരുടെയോ കവിതകളില്‍ ജീവന്‍ വെച്ചു
ആകാശത്തെ വലം വെക്കുന്നു.
ഈ ഒഴിഞ്ഞ കൂട് ഇനിയെങ്ങിനെ
വില്‍പ്പനക്ക് വെക്കും !
തെരുവ് കല്ലെറിയുന്നതിനു മുമ്പ് പറയൂ,
ചിറകു മുളപ്പിച്ച നിങ്ങളുടെ
ആ കവിതകള്‍ക്ക്
എന്ത് വില തരണം ?
____________
*ഫലസ്തീനി കവി



