Sunday, September 26, 2010

ഓട്ടോബയോഗ്രഫി

ഒഴിഞ്ഞ വയറുമായി മൂലക്കിരിപ്പുണ്ട്
കിതച്ചു കൊണ്ട് ഒരു ചോറ്റു പാത്രം
കൂട്ട ബെല്ല് ഇപ്പോഴും പെയ്യിക്കുന്നുണ്ട്
പുസ്തകത്തിന്‌ മീതെ പെരുമഴ
ചന്ദ്രന്‍ മാഷിന്റെ തരിശായ ഭൂമിശാസ്ത്രം
രമണി ടീച്ചറുടെ ഗ്രാമറില്‍ ഇപ്പോഴും കണ്ണ് മിഴിചിരിപ്പാണ് !
ഒരേ താളത്തില്‍ നിശബ്ദമാകുന്ന ചോറ്റു പാത്രങ്ങള്‍
പറയുന്നുണ്ട് ഭൂതം, ഭാവി, വര്‍ത്തമാനം.
ഉത്തരം എഴുതാന്‍ ചോദ്യങ്ങള്‍ അവശേഷിപിച്ചു
മഷി തീര്‍ന്ന ഒരു പേനയിരുന്നു വിയര്‍ക്കുന്നു !
കുടയെടുക്കാന്‍ മറന്നു പോയൊരു മഴ
പാതി വഴി പിന്നിട്ടു കിതച്ചു നില്‍ക്കുന്നു.

3 comments:

  1. വാക്കുകളുടെ പദ ചലനത്തിന്റെ നിഷ്ക്കര്‍ഷത നോക്കി നിന്നു പോയി .
    പറയാതെ പറയുന്ന എത്രയെത്ര കാര്യങ്ങള്‍

    ReplyDelete
  2. oru cherukathayude aarambam poleyanu vayichapol thonniyathu ... poorthiyakatha katha pole.. kollam

    ReplyDelete