Tuesday, September 28, 2010

ഗ്രാമം

അവള്‍ എന്റെ ഗ്രാമം
പൂക്കള്‍ പേറിയ ദാവണിയുടുത്ത പൂമ്പാറ്റ
എന്നെ തടവിലിട്ട
നഗരത്തിന്റെ തടവറയിലേക്ക്
കൊലുസിന്റെ താളമിട്ടു വരുന്നവള്‍.
മോഹിപ്പിക്കല്ലേ പെണ്ണെ
എന്ന് മനസ് മന്ത്രിക്കും !
നിന്റെ പച്ചപ്പിലാണെന്റെ സ്വപ്‌നങ്ങള്‍ തുന്നുന്നത്
എന്ന് കേള്‍ക്കുമ്പോള്‍ അവള്‍ ചിരിച്ചു
പെയ്യും, നനഞ്ഞൊഴുകും.
ഇന്നവള്‍ മൂകയാണ്,
എല്ലാം നഷ്ടപ്പെട്ട്, പ്രജ്ഞാശൂന്യയായി
ജഡമായി ,
ചൂത് കളിച്ചവര്‍ പകരം വെച്ചത്
അവളെയായിരുന്നു.
...
ഇനി വാന്‍ ഗോഗ് വരില്ല നിനക്ക്
പൂക്കള്‍ തുന്നാന്‍
നിറങ്ങള്‍ നിന്നെ പുല്കില്ല
എങ്കിലും പൂമ്പാറ്റകള്‍ മുറിവേറ്റ ചിറകുകളുമായി
നിന്നെയന്വേഷിക്കും
ഒരു വട്ടം കാണുന്നതിനു മുമ്പേ അവര്‍
നിന്നെ ശവക്കച്ച പുതപ്പിച്ചുവല്ലോ
നിന്നെ വിവസ്ത്രരാക്കിയവരോട്
അരുതെന്നു പറയാന്‍ ആരുമില്ലാതെ പോയതെന്തേ ?

35 comments:

  1. നന്നായിരിക്കുന്നു.......

    ReplyDelete
  2. ഗ്രാമീണതയുടെ മേല്‍ നാഗരികതയുടെ കൈയേറ്റം...നന്നായിരിക്കുന്നു ...

    ReplyDelete
  3. എല്ലാ കവിതകളും വായിച്ചു.
    സ്പന്ദിയ്ക്കുന്ന മനസ്സും നല്ല ഭാഷയും.
    ഇനിയും എഴുതുക.
    വായിയ്ക്കാൻ ആളുണ്ട്.

    ReplyDelete
  4. നല്ല ചിന്തകള്‍..
    ഗ്രാമത്തിന്റെ മാത്രമല്ല ഇന്നത്തെ കവിതയുടെയും സ്ഥിതി ഇതുതന്നെയാണ്.
    "എല്ലാം നഷ്ടപ്പെട്ട്, പ്രജ്ഞാ ശൂന്യയായി
    ജഡമായി ,
    ചൂത് കളിച്ചവര്‍ പകരം വെച്ചത്
    അവളെയായിരുന്നു"
    ഭാവുകങ്ങള്‍!

    ReplyDelete
  5. നല്ല ഭാഷയും നല്ല കവിതയും

    ReplyDelete
  6. നിന്നെ വിവസ്ത്രരാക്കിയവരോട്
    അരുതെന്നു പറയാന്‍ ആരുമില്ലാതെ പോയതെന്തേ ?
    parayoooo..... aruthennu parayan um fiday kku aakumo?? enikkum thaankalkkumellam ithil pankille?
    nice one keep it up

    ReplyDelete
  7. ആ ചിത്രം മനോഹരമായിരിക്കുന്നല്ലോ.. പോസ്റ്റും..

    ReplyDelete
  8. "ചൂത് കളിച്ചവര്‍ പകരം വെച്ചത്
    അവളെയായിരുന്നു"

    "ഒരു വട്ടം കാണുന്നതിനു മുമ്പേ അവര്‍
    നിന്നെ ശവകച്ച പുതപിച്ചുവല്ലോ
    നിന്നെ വിവസ്ത്രരാക്കിയവരോട്
    അരുതെന്നു പറയാന്‍ ആരുമില്ലാതെ പോയതെന്തേ ?"

    സ്ത്രീകള്‍ക്കെന്നും പറയാനുണ്ടാവുക പുരുഷ
    വിദ്വെഷമാണോ?
    പുഷന്മാര്‍ എന്നും, ഇപ്പോഴും, സ്ത്രീയുടെ
    കാഴ്ചപ്പാടില്‍ ക്രൂരനും , നീചനുമാണോ?

    പല നീചത്തരങ്ങള്‍ക്കും,ക്രൂരതയ്ക്കും,
    പ്രേരണയാകുന്നത് സ്ത്രീ തന്നെ യല്ലേ?
    സ്ത്രീ എന്തുപറഞ്ഞാലും,അതേറ്റു പറഞ്ഞു
    സ്ത്രീ പക്ഷം പിടിക്കുന്ന പുരുഷ വര്‍ഗ്ഗം,
    ഒരു പക്ഷെ സ്ത്രീയുടെ മുന്പില്‍ മാന്യത
    പ്രകടിപ്പിക്കാനുള്ള അവരുടെ ഉള്പ്രേരണയാവാം.

    സഹോദരിമാര്‍,പുരുഷ വര്‍ഗത്തെ വികലമായ
    കഴ്ച്ചപ്പാടിലൂടെയല്ലാതെ
    നോക്കിക്കാണാന്‍ ശ്രമിച്ചാല്‍, പുരുഷന്‍ എന്നത് അച്ഛനാണ്,മകനാണ്,ഭര്‍ത്താവാണ്,സഹോദരനാണ്
    എന്ന ഒരു കാഴ്ച്ചപ്പാടുണ്ടാക്കിത്തീര്‍ത്താല്‍ പുരുഷ
    സങ്കല്പങ്ങളെ അല്പം മാന്യമായി മനസ്സില്‍
    ഉള്‍കൊള്ളാന്‍ സഹോദരിമാര്‍ക്ക് കഴിയും
    എന്ന് തോന്നുന്നു.

    ഒരു മിനിക്കഥ.കൊച്ചു വാക്കുകളിലൂടെ
    വലിയൊരു കഥപറഞ്ഞു.
    നന്നായി എഴുതാനറിയാം.ഒരുപാടെഴുതുന്നതിലല്ല.
    എഴുതുന്നതിലെ ഉള്‍ക്കാംബും, അതിലെ
    ശൈലിയും വായനക്കാരനെ സ്വാധീനിക്കും
    ഫിദയുടെ ഉമ്മയുടെ(ഉംഫിദ) ഈ നുറുങ്ങു
    കഥയ്ക്ക് അതുണ്ട്.

    ഭാവുകങ്ങള്‍
    ---ഫാരിസ്‌

    ReplyDelete
  9. ധൈര്യമായി എഴുതിക്കോളൂ.. പിറകില്‍ കണ്ണൂരാന്‍ നില്‍പ്പുണ്ട്.. ആശംസകള്‍.

    ReplyDelete
  10. ജിഷാദ്,
    പ്രോത്സാഹനത്തിനു നന്ദി
    സ്നേഹ,
    ഈ കാലഘട്ടം മൌനമാകുന്നയിടം !
    ഇസ്മയില്‍,
    ഹൃദയം നഷ്ടപെട്ടതാവാം ! സ്വപ്നത്തിലെങ്കിലും ഹൃദയത്തെ ശ്രവിക്കാം...
    എച്ചുമുകുട്ടി,മൈ ഡ്രീംസ്,ഷാ, എം എം
    അവാര്‍ഡ്‌ സീകരിക്കുന്നു !
    എ കെ 47,
    ഒഴുക്കില്‍ പെട്ട് പോകുന്നതിന്റെ നിസ്സഹായത !
    ഫാരിസ്‌,
    അഭിപ്രായം ഉള്‍കൊള്ളുന്നു.
    വന്നതിനും, വാക്കുകള്‍ക്കും എല്ലാവര്ക്കും നന്ദി

    ReplyDelete
  11. നന്നായിരിക്കുന്നു ചിന്തകള്‍..വരികളിലൂടെ പങ്കു വെച്ച ആകുലതകള്‍..

    ReplyDelete
  12. nalla varikal, bhaashayum. kuth, koma enniva chilayidangalil prayogikkanam enna oru nirdesham undu tto.

    ReplyDelete
  13. ഇലഞ്ഞിപ്പൂക്കള്‍ ഇന്നാണ് കണ്ടത്‌.

    എമ്പാടും പൂക്കള്‍ കിട്ടി.

    നിറഞ്ഞ മനസ്സോടെ മടങ്ങട്ടെ..ഞാന്‍.

    ReplyDelete
  14. Ente gramavum ...!

    Manoharam, Ashamsakal...!!!

    ReplyDelete
  15. ഗ്രാമങ്ങൾ നഷ്ടപ്പെടുന്നതിലുള്ള ഭീതി.
    നല്ല കവിത

    ReplyDelete
  16. ഗ്രാമസുന്ദരിയെ നഷ്ടമായതിന്റെ ദു:ഖം.
    ഗ്രാമങ്ങള്‍ നഗരവല്‍ക്കരിക്കപ്പെടുന്നതിനൊപ്പം നഗരങ്ങള്‍ ഗ്രാമവല്‍ക്കരിക്കപ്പെടുകകൂടി ചെയ്തെങ്കില്‍ നന്നായിരുന്നു അല്ലേ?

    ReplyDelete
  17. Oh It is good....
    Good...That much..
    Congrats....

    ReplyDelete
  18. ഹായ് .. ഞാൻ ഇവിടെ ആദ്യമായിട്ടാ കവിത അസ്സലായീട്ടോ.. പക്ഷെ എനിക്കൊരു സംശയം ഉം ഫിദ എന്നു തന്നെയാണൊ അതോ അക്ഷപ്പിശകോ.. ധാരാളം എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു...

    ReplyDelete
  19. കവിത നന്നായിരിക്കുന്നു

    ReplyDelete
  20. ഇനി വാന്‍ ഗോഗ് വരില്ല നിനക്ക്
    പൂക്കള്‍ തുന്നാന്‍
    നിറങ്ങള്‍ നിന്നെ പുല്കില്ല
    എങ്കിലും പൂമ്പാറ്റകള്‍ മുറിവേറ്റ ചിറകുകളുമായി
    നിന്നെയന്വേഷിക്കും

    ReplyDelete
  21. വരികള്‍ മനസ്സിന്റെ ചില്ലകളില്‍ ഊയലാടുമ്പോള്‍ കവിതയ്ക്ക് ദാര്‍ശനിക ഭാവം വരുന്നു . അത് കവിയുടെ വിജയം . ആ വിജയത്തില്‍ ഞാന്‍ സന്തോഷിക്കുന്നു .
    ചില അക്ഷരത്തെറ്റുകള്‍ :-
    1 പച്ചപ്പിലാണെന്റെ
    2 .നനഞ്ഞൊഴുകും എന്നാക്കണം
    3 .പ്രജ്ഞാ
    4 .ശവക്കച്ച പുതപ്പിച്ചു എന്നാക്കണം
    ദാവണിയാണ് ശരിക്കുള്ള പ്രയോഗം . ദാവനി തെറ്റല്ല

    ReplyDelete
  22. ഒരു കമന്റില്‍ പിടിച്ചാണീ വരവ്.നഷ്ടമായില്ല.നന്നായി എഴുതാനാവും എന്ന് തെളിയിക്കുന്ന കവിതകള്‍.

    ReplyDelete
  23. എനിക്കിയാളെ പരിചയപ്പെടണമെന്നുണ്ട് ഒന്ന് ശ്രമിക്കുമല്ലോ...

    ReplyDelete
  24. ~ex-pravasini,
    മനസ്സില്‍ നിറയട്ടെ എന്നും

    കുസുമം,സുരേഷ്കുമാര്‍, ഹൈന,അനില്‍കുമാര്‍,കണ്ണൂരാന്‍, നിശാസുരഭി,
    വാക്കുകള്‍ക്കു നന്ദി !

    കലാ വല്ലഭന്‍
    ഒരു നൊമ്പരം !

    ഗീത
    സ്വപ്നത്തില്‍ മാത്രം !
    നൌഷാദ്

    M.K.KHAREEM ,
    ഒരു ഗദ്ഗദം അല്ലെ !
    നന്ദി

    Abdulkader kodungallur,
    "ദാര്‍ശനിക ഭാവം! . അത് കവിയുടെ വിജയം !"

    വിനയത്തോടെ സീകരിക്കുന്നു.
    മലയാളത്തിന്റെ പരിക്കുകള്‍ ചൂണ്ടി കാണിച്ചു തന്നതിനും, താങ്കളുടെ സമയത്തിനും നന്ദി.

    വിഷ്ണു പ്രസാദ്
    പ്രോത്സാഹനത്തിനു nandi

    ഉമ്മുഅമ്മാര്‍,
    ഞാന്‍ അപരിചിതയല്ല, താങ്കള്‍ എവിടെയുണ്ടോ, അവിടെ ഞാനുണ്ട് !
    വീണ്ടും ഒരു പരിച്ചയപെടല്‍ !

    ReplyDelete
  25. ഗ്രാമ്യത വിനഷ്ടമാവുന്നല്ലോ..തിരിച്ചു വരവില്ലാത്ത വിധം...!

    ReplyDelete
  26. ഞാന്‍ അപരിചിതയല്ല, താങ്കള്‍ എവിടെയുണ്ടോ, അവിടെ ഞാനുണ്ട് !
    വീണ്ടും ഒരു പരിച്ചയപെടല്‍ !

    ആവശ്യമുണ്ട് ബുദ്ധിമുട്ടില്ലെങ്കിൽ ... ഒന്നു ശ്രമിച്ചു കൂടെ..

    ReplyDelete
  27. രണ്ടു ബഹറൈനികളും(ഉമ്മുഅമ്മാര്‍,ഉംഫിദ)ഉടനെ പരിചയപ്പെട്ടു പാവം കമന്റ്ബോക്സിനെ രക്ഷിക്കുക.

    AIBU (All India Bloggers Union)

    ReplyDelete
  28. "ഞാന്‍ അപരിചിതയല്ല, താങ്കള്‍ എവിടെയുണ്ടോ, അവിടെ ഞാനുണ്ട്"

    Lifeboy സോപ്പാണോ ഉദ്ദേശിച്ചത്?
    ഉമ്മു അമ്മാരും ഉമ്മു ഫിധയും എത്രയും പെട്ടെന്ന് പരിചയപ്പെടുക.

    KFA (Kannooraan Fance Association)

    ReplyDelete
  29. കമന്റുകള്‍ പോസ്റ്റിനെ കുറിച്ച് മാത്രമാകുവാന്‍ ശ്രദ്ധിക്കുമല്ലോ !

    ReplyDelete
  30. കവിത കൊള്ളാം .. ആശംസകള്‍ :) --------------------------------------------------അവസാനം പറഞ്ഞ കമന്‍റും കൊള്ളാം . കമന്‍റ് ബോക്സ് ചാറ്റ് റൂമായി മാറുമ്പോള്‍ പിറകെ വരുന്നവര്‍ക്കത് ബോറായി തോന്നും . കവിതയെ കുറിച്ച് നല്ല നല്ല കമന്‍റുകള്‍ വായിക്കുന്നതിനിടയില്‍ അത് കല്ല്കടിയായി തോന്നും .

    ReplyDelete
  31. വിഷാദം ഒളിപ്പിച്ചു വെച്ചിരിക്കുന്ന കവിതകള്‍....നന്നായിട്ടുണ്ട്.

    ReplyDelete