Sunday, September 26, 2010

രഹസ്യം

പരസ്പരം ഒന്നും പറയാതെ
അവസാന വണ്ടിയും
നഗരത്തെ വിട്ടു
കടന്നു പോയി.
വയറൊഴിഞ്ഞു
നീണ്ടു കിടന്നപ്പോഴാണ്‌
കുപ്പത്തൊട്ടി
വാവിട്ടു കരയാന്‍ തുടങ്ങിയത് !

8 comments:

  1. കുപ്പത്തോട്ടിയില്‍ പോയി കിടന്നിരുന്നെന്കില്‍ അത് വാവിട്ടുകരയില്ലായിരുന്നു...

    ReplyDelete
  2. നന്നായിരിക്കുന്നു.......ഇവിടെ വായിച്ചതിലും കണ്ടതിലും പരിചയപ്പെട്ടതിലും എന്റെ ബ്ലോഗ് വായിച്ചതിലും നന്ദി

    ReplyDelete
  3. പോസ്റ്റുകളേക്കാള്‍ ആകര്‍ഷിച്ചത്, പ്രൊഫൈലിലെ ആദ്യ രണ്ടു വാചകം.
    എഴുത്തിന്‍റെ വഴിയില്‍ കൂടുതല്‍ തിളങ്ങാനാവട്ടെ.. പ്രോത്സാഹനത്തിനായി കൂടെ ചേരുന്നുണ്ട്. ആശംസകള്‍!

    ReplyDelete
  4. ഓലപടക്കം,
    എല്ലാവരും പോയി കഴിഞ്ഞാല്‍ നഗരം രാത്രിയില്‍ തുറന്നു കാണിക്കുന്നത് അതിന്റെ യഥാര്‍ത്ഥ മുഖം.
    അവിടെ കുപ്പത്തൊട്ടിയില്‍ എല്ലാം ഉപേക്ഷിക്കപെടും, നവജാത ശിശുവടക്കം !
    ആശയം താങ്കള്‍ക്കു വ്യക്തമാകാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.
    ഇസ്മായില്‍..
    ദൃക്സാക്ഷിയാണോ !
    സപ്ന,
    ഇവിടെ കണ്ടതിനു നന്ദി
    റഫീക്ക്
    പ്രോത്സാഹനത്തിനു നന്ദി

    ReplyDelete
  5. ഒരു നിലവിളി പോലെ

    ReplyDelete
  6. അര്‍ത്ഥവത്തായ കവിത!
    ഞാന്‍ എത്താന്‍ വൈകിയതില്‍
    ഖേദിക്കുന്നു.

    ആശംസകള്‍!!!!

    ReplyDelete
  7. nagarm entellam rahasyangalku mukalilanu minnithilangunnath.ellam vannu cherunna idam.swapnagalum,swapnabangangalum ella.naanyirikkunnu.kurachu vaakukal,kooduthal kavitha.valare istamayi

    ReplyDelete