Saturday, February 19, 2011

*ദര് വീശിന്റെ ആകാശം

പക്ഷികള്‍ കൂട് വിട്ടിരിക്കുന്നു !
ഞാന്‍ അരിഞ്ഞ അവയുടെ
ചിറകുകള്‍
ആരുടെയോ കവിതകളില്‍ ജീവന്‍ വെച്ചു
ആകാശത്തെ വലം വെക്കുന്നു.
ഈ ഒഴിഞ്ഞ കൂട് ഇനിയെങ്ങിനെ
വില്‍പ്പനക്ക് വെക്കും !
തെരുവ് കല്ലെറിയുന്നതിനു മുമ്പ് പറയൂ,
ചിറകു മുളപ്പിച്ച നിങ്ങളുടെ
ആ കവിതകള്‍ക്ക്
എന്ത് വില തരണം ?
____________
*ഫലസ്തീനി കവി

3 comments:

  1. കൂട്ടിലടക്കെപെട്ട പക്ഷികളെ പോലെ
    അടിച്ചമര്തപെടുന്നവര്‍ വിലപിക്കും.
    ചിറകുകള്‍ നഷ്ടപെട്ടവര്‍ക്ക് ഊര്‍ജ്ജം പകരുന്നത്
    മൂര്‍ച്ചയുള്ള വാക്കുകളെന്നു എത്ര പ്രഭാതങ്ങലാണ്
    ലോകത്തോട്‌ പറഞ്ഞത് !

    ReplyDelete
  2. ദര് വീശ് പാടുന്നു

    ReplyDelete
  3. : )

    ഒരഭിപ്രായത്തിനുമാത്രം മനസ്സിലായില്ല.
    അത് കൊണ്ട് ഒരു സ്മയിലി.

    ReplyDelete