
ഫലസ്തീനികളില്‍ ഒരാളാകുക.
ഭയപെടുത്തുന്ന
ആക്രോശത്തില്‍ നിങ്ങളുടെ
വീട് നില്ക്കുന്നിടം
ശൂന്യമാകുന്നതും
നിങ്ങള്‍ അഭയാര്‍ഥിയായി
അലയുന്ന കാഴ്ചയും
ദൃശ്യമാകും.
നനച്ചു വളര്‍ത്തിയിരുന്ന
ഒലിവുമരം ഉണങ്ങിയിരിക്കുന്നു.
ആ മരതണലില്‍
കളിച്ചിരുന്ന വെടികൊണ്ട് മരിച്ച
*ദുര്‍റയുടെ കണ്ണില്‍ മാത്രമാണ്
അതിന്റെ പച്ചപ്പ്.
അബുദുര്‍റക്ക് മകനെ പോലെയാണ്
ഒലീവ്.
പച്ച ഒലീവിലകള്‍ കയ്യില്‍ പിടിച്ചു
സ്വന്തം മണ്ണിനെ മണത്തു നടക്കുന്നുണ്ട്
ഇപ്പോഴും !
മണ്ണിന്റെ അവകാശികള്‍
അഭയാര്‍ഥികള്‍ മാത്രമാണെന്ന്
നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലായി കാണും.
ഇനി നിങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് വരിക.
നിങ്ങള്‍ക്ക് മുമ്പില്‍
ഇതാ ഒരു അഭയാര്‍ഥി.
സ്വന്തം മണ്ണും വീടും നഷ്ടപെട്ട
ഞാന്‍ !
പിടിച്ചെടുത്ത എന്റെതെല്ലാം
എനിക്ക് തിരിച്ചു തരിക.
________________
*വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രായേല്‍ പട്ടാളത്തിന്റെ
വെടികൊണ്ട് പിതാവിന്റെ മുന്നില്‍ മരിച്ച കുട്ടി.
രണ്ടാമത്തെ
ReplyDeleteഫലസ്തീന് കവിത ..കൊള്ളാം .....
1.*ദര് വീശിന്റെ ആകാശം
നനച്ചു വളര്‍ത്തിയിരുന്ന
ReplyDeleteഒലിവുമരം ഉണങ്ങിയിരിക്കുന്നു.
ആ മരതണലില്‍
കളിച്ചിരുന്ന വെടികൊണ്ട് മരിച്ച
*ദുര്‍റയുടെ കണ്ണില്‍ മാത്രമാണ്
അതിന്റെ പച്ചപ്പ്
വിലാപങ്ങൾക്ക് അറുതിയാവില്ലെ?
ആശംസകൾ!
പ്രിയ സുഹൃത്തേ
ReplyDeleteഗള്ഫി ലെ ജീവിതം പ്രതിപാദിക്കുന്ന സാമൂഹിക പ്രശക്തിയുള്ള വിഷയങ്ങള്‍
ചെറു സിനിമകളാക്കാന്‍ ഉദ്ധേശിക്കുന്നു. എയ്ഡ്സ് ,ശൈശവ പീഡനം , മയക്കുമരുന്ന്
തുടങ്ങിയ ഗള്‍ഫില്‍ ചിത്രീകരിക്കാന്‍ കഴിയുന്ന സൃഷ്ടികളാണ് കൂടുതല്‍ താല്പര്യം
മറ്റു വിഷയങ്ങളും പരിഗണിക്കപെടും.
താങ്കളുടെ ആത്മാര്ഥങമായ സഹകരണം പ്രതീക്ഷിക്കുന്നു
kadardimbright@gmail.com mob:00971 505416954,abu dhabi
വളരെ മനോഹരമായിട്ടുണ്ട്
ReplyDeleteസ്നേഹാശംസകള്‍
:)
ReplyDelete'പിടിച്ചെടുത്ത എന്റെതെല്ലാം
ReplyDeleteഎനിക്ക് തിരിച്ചു തരിക.'
തന്റേതെന്ന് കരുതിയിരുന്നതൊക്കെയും പിടിച്ചടക്കപ്പെട്ടുകഴിഞ്ഞു...
ഞണുങ്ങിയും, കോടിയും, വക്കു പൊട്ടിയും
തിരിച്ചു കിട്ടുന്നതൊക്കെയും
ഏതു മണ്ണിലാണ് കുഴികുത്തി മൂടുക ?
വാടിയും, കൊഴിഞ്ഞും, കരിഞ്ഞും പോയ
ഒലീവുചില്ലകളെ
പ്രത്യാശയുടെ
ഏതു കിനാജലമാണ് വീണ്ടും കിളിര്‍പ്പിക്കുക?