Wednesday, October 5, 2011

“മനുഷ്യരുടെ” ലോകം !!

ബോംബു പൊട്ടിയെന്ന് ബാഗ്ദാദിന്റെ
തെരുവുകളിലൊന്നു ചിതറി പിടയുന്നു..
എന്നും പിടയാറുണ്ട് ഓരോ തെരുവും..
നഗരങ്ങളിലെ തെരുവുകള്‍ അങ്ങിനെയാണ്
ഓര്‍മകളില്‍ മായാതെ നില്‍ക്കുക !

ബാഗ്ദാദ്, ബസ്ര, നജഫ്,
മലഗോവ്, അഹ്മെദാബാദ്....!
പൊട്ടുന്നിടതൊക്കെ അതിനു ഒരേ ശബ്ദം,
ഒരലര്‍ച്ചയില്‍,
തെരുവ് നാല് പാടും ചിതറിയിട്ടുണ്ടാകും !

എന്തിനാണ് തെരുവേ,
നീ മനുഷ്യരെ ഇങ്ങിനെ കൊലക്ക്
കൊടുക്കുന്നത് എന്ന് ചോദിക്കാതെ
അവര്‍ തെരുവില്‍ ചിതറിയങ്ങിനെ
കിടക്കും !

തെരുവിന് പേടിയാണ് !
ഒന്ന് പൊട്ടിയാല്‍ വിറങ്ങലിച്ചു
കുറച്ചു നേരം മരിച്ചവരോടൊപ്പം
കിടക്കും !കരയുന്നവരെ നോക്കും !

അടുത്ത പ്രഭാതത്തില്‍ ജീവിച്ചിരിക്കുന്നവരുടെ
തെരുവ് ഉണരും.
അവര്‍ തിരിച്ചെത്തും വരെ

എവിടെയും വീടുകള്‍ ഉറങ്ങാറില്ല !

ബാഗ്ധാദിനെ പോലെ
ചിതറി തെറിക്കുന്ന തെരുവുകളില്‍
ശവങ്ങള്‍ മനുഷ്യനെ ഭീതിയോടെ
നോക്കും ! മനുഷ്യന്‍ ശവങ്ങളെയും !

ബോംബു പൊട്ടിക്കുന്നത്
പൊട്ടിക്കുന്നവര്‍ക്ക് ഒരു രസമാണോ ?
അതു കൊണ്ടാണോ അവര്‍ വീണ്ടും
വീണ്ടും പൊട്ടിച്ചു കൊണ്ടിരിക്കുന്നത് !

5 comments:

  1. ...സ്ഫോടനങ്ങള്‍ക്കു വാര്‍ത്തകളില്‍ നിര്‍വികാരതയാണ്‌ !
    എന്നും ആവര്‍ത്തിക്കുന്നത് കൊണ്ടാകണം വായനകളിലൂടെ
    കയറിയിറങ്ങി പോകുന്നത്......!!

    ReplyDelete
  2. ആത്മഗതം തികച്ചും പ്രസക്തം.
    ഉപയോഗിച്ച വാക്കുകള്‍ ഒന്ന് കൂടി എഡിറ്റു ചെയ്തു സൂക്ഷമായി വിന്യസിച്ചിരുന്നുവെങ്കില്‍ ഇത് ഒന്നാന്തരത്തില്‍ ഒന്നാന്തരം ആകുമായിരുന്നു.
    ഒരു ഉദാ: "ബാഗ്ദാടിലൊരു ബോംബു പൊട്ടിയെന്ന്
    വായിക്കുമ്പോള്‍
    ആരാണ്, എന്തിനാണ് എന്നറിയാതെ
    അവിടെ തെരുവ് നാല് പാടും ചിതറുന്നു..." ഇവിടെ,
    "ബാഗ്ദാദിലൊരു ബോംബു പൊട്ടുമ്പോള്‍ ആരാണ്, എന്തിനാണ് എന്നറിയാതെ അവിടെ തെരുവ് നാല് പാടും ചിതറുന്നു." എന്നല്ലേ കൂടുതല്‍ നന്നാവുക.
    എന്റെ തോന്നലാവാം. ക്ഷമിക്കുക.
    ആശയത്തിനും ആ മനസ്സിന്റെ ആകുലതക്കും നൂറു മാര്‍ക്ക്.

    ReplyDelete
  3. ആത്മഗതം അസ്സലായി... വരികള്‍ ഒന്നുകൂടി ഭംഗിയാക്കിയാല്‍ ഒരു നല്ല കവിതയായേനെ എന്ന് തോന്നി..

    ReplyDelete
  4. വരൂ കാണൂ.... തെരുവില്‍ രക്തം ചിതറിക്കിടക്കുന്നുണ്ട്‌ - നെരൂദ-

    ReplyDelete