Sunday, February 27, 2011

ജന്തുലോകം

കല്ലാണ് വിളിച്ചു പറഞ്ഞത്‌,
കുത്തി ചതച്ച പാട് !
ചാഞ്ഞു കിടന്ന പുല്‍കൊടികളാണ്
വലിച്ചാണ് കൊണ്ട് പോയതെന്ന് പറഞ്ഞത്.
പിടഞ്ഞു തീര്‍ന്നപ്പോള്‍

അവശേഷിച്ച അവളുടെ ചോദ്യം,
അപായമെന്നൊച്ചവെക്കാതിരിക്കാന്‍ മാത്രം
ഏതു ഇരയുടെ പിറകെയായിരുന്നു എപ്പോഴും
നിങ്ങളുടെ കണ്ണുകള്‍ !

12 comments:

  1. ഓടിക്കൊണ്ടിരിക്കെ ട്രെയിനില്‍ നിന്നും തള്ളിയിടുമ്പോള്‍
    കാഴ്ചക്കാരുടെ നിസ്സംഗമായ മൌനത്തില്‍ സൌമ്യയെന്ന
    പെണ്‍കുട്ടിയെ തിരിച്ചു വരാത്ത ഒരു ലോകത്തിലേക്ക്‌ എത്തിച്ചിരുന്നു.
    പ്രതികരിക്കെണ്ടവര്‍ കാഴ്ചക്കാരായി പരിണമിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന
    സത്യം !

    ReplyDelete
  2. ഇതൊക്കെ ഇന്നു ചർച്ചാ വിഷയം നാളെ എല്ലാം മറക്കും എല്ലാരും.. ആരും ഒന്നും കണ്ടിട്ടില്ല കേട്ടിട്ടില്ല.. അത്ര തന്നെ.. എല്ലവരും അവരിൽ ചുരുങ്ങിയിരിക്കുന്നു... പരിതപിക്കുകയല്ലാതെ എന്തു ചെയ്യാൻ..

    ReplyDelete
  3. അപായമെന്നൊച്ചവെക്കാതിരിക്കാന്‍ മാത്രം
    ഏതു ഇരയുടെ പിറകെയായിരുന്നു എപ്പോഴും
    നിങ്ങളുടെ കണ്ണുകള്‍ !

    """"realistic""""

    ReplyDelete
  4. ഇതുപോലെ എത്ര സംഭവങ്ങൾ!
    ആരുണ്ടിവിടെ ഇതൊക്കെ കാണാനും കേൾക്കാനും

    എല്ലാ ആശംസകളും!

    ReplyDelete
  5. അപായമെന്നൊച്ചവെക്കാതിരിക്കാന്‍ മാത്രം
    ഏതു ഇരയുടെ പിറകെയായിരുന്നു എപ്പോഴും
    നിങ്ങളുടെ കണ്ണുകള്‍! അസ്സലായിരിക്കുന്നു.
    ആശംസകള്‍.....

    ReplyDelete
  6. കൊള്ളാം.നന്നായിരിക്കുന്നു

    ReplyDelete
  7. അപായമെന്നൊച്ചവെക്കാതിരിക്കാന്‍ മാത്രം
    ഏതു ഇരയുടെ പിറകെയായിരുന്നു എപ്പോഴും
    നിങ്ങളുടെ കണ്ണുകള്‍ !
    സോറി ഞങ്ങള്‍ ഞങ്ങളുടെ ലോകത്തായിരുന്നു
    സമയം വൈകി വിടിലെത്തിയാല്‍ പ്രിയതമ..
    ഓഫിസില്‍ നേരത്തെ എത്തിയില്ലങ്കില്‍ ബോസ്സ് ...
    ബസ്റ്റോപ്പില്‍ കാത്തിരിക്കുന്ന കാമുകി ...
    ഇതിനിടക്ക്‌ എവിടെയാണ്....................................................................................................................................................................

    ReplyDelete
  8. ഇത് പോലെ എത്ര ജന്മങ്ങള്‍ പിടഞ്ഞു വീയുന്നു
    അതിലോരാളാവാതിരിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം ....
    നല്ല മനസ്സിനും കവിതക്കും .. ആശംസകള്‍

    ReplyDelete
  9. നന്നായിട്ടുണ്ട്...പിന്നെ ഇടക്കൊക്കെ അങ്ങോട്ടും വരണേ.......

    ReplyDelete